ആനയും ഞാനും

രണ്ടറ്റം മുട്ടിക്കാൻ
നെട്ടോട്ടം ഓടുമ്പോൾ
പ്രതീക്ഷകൾ
മോഹങ്ങളായി.
നടക്കാത്ത
മോഹങ്ങൾ
പിന്നെ കോപമായി
കോമരം തുള്ളുമ്പോൾ
ആനയും പാപ്പനുംമായി
നമ്മൾ.
പാപ്പാന് ആനയെയും
ആനയ്ക്ക് പാപ്പാനെയും
പേടിയാണ്.
ആനചോറ് കുലചോറ്.

പൂരപ്പറമ്പിൽ
ആന വിരണ്ടാൽ
പൂരം പിന്നെ
പൊടിപൂരമായി.

കൈയിൽ നിൽക്കുംകാലം
ആന ഗജവീരൻ.
കൈവിട്ടാൽ
ആന കൊലയാന.

പേടി പാപ്പാനുമുണ്ട്,
ആനക്കും,
പൂരം കാണുന്ന
മാളോർക്കുമുണ്ട്

എത്ര പേരെ
കൊന്നാലും പിന്നെയും
ആനയുമുണ്ട്
പൂരവുമുണ്ട്.

എന്‍റെ മതം.

 

ഞാന്‍
തിരിഞ്ഞുനടന്നു
അടച്ചിട്ടവാതിലിലേക്കു
തിരിഞ്ഞുനോക്കാതെ,
പുറംവിളി
കേള്‍ക്കാതെ,
സ്നേഹിച്ചവരുടെ
കൊടിയമുഖങ്ങള്‍
കാണാതെ,
കുറ്റംപറച്ചില്‍
കേള്‍ക്കാതെ,
ഞാന്‍
തിരിഞ്ഞുനടന്നു.

പാണ്ഡവരെപോലെ
ചതിയില്‍,
ചൂതില്‍ നഷ്ടപ്പെട്ട
രാജ്യത്തിനു വേണ്ടി
ധര്‍മ്മയുദ്ധം
ചെയ്യാന്‍
എന്റെ
കണ്ണനെ തേടാതെ
ഞാന്‍
തിരിഞ്ഞു നടന്നു.

പിതാവിനോടും,
ആട്ടിന്‍തോലിട്ട
പുത്രനോടും
പരിഭവമില്ലാതെ,
എബ്രഹാമിനെപോലെ,
പൃഥ്വിയുടെ
മറുവശത്തേക്ക്
എന്റെ
ആട്ടിന്‍പറ്റങ്ങളുമായി
ഞാന്‍
തിരിഞ്ഞു നടന്നു.

എന്റെ മതം,
എന്റെ കുലം,
എന്റെ രക്തം
ലോകം മുഴുവന്‍
പടരട്ടെ.

കവിതകള്‍

കവിതകള്‍
കടംകഥകള്‍ പോലെയാണ്
അര്‍ഹിക്കുന്നവന്
മാത്രം കാണാനാവുന്ന
കവിയുടെ ഹൃദയമാണ്,
പൊട്ടന്‍ കണ്ടാലും
കാണാത്ത,
അന്ധന്‍ ഉള്‍ക്കണ്ണ്കൊണ്ട്
കാണുന്ന മനോഹര

ശില്‍പങ്ങളാണ്.

Life

We all know we all will die.
I will die, you will die,
He and she all will die.
Who will say let us die today?
Every attempt is to prolong
the inevitable death.
In the process of delaying
the death we live our lives.

നമ്മുക്ക് അറിയാംനമ്മള്‍എല്ലാവരും മരിക്കും. ഞാന്‍ മരിക്കും. നിങ്ങള്‍ മരിക്കും. അവനും അവളും എല്ലാവരും മരിക്കും, എന്നാല്‍ ആരാണ്നമ്മുക്ക് ഇന്ന് മരിച്ചുകളയാമെന്ന് പറയുക. അങ്ങിനെ മരണത്തെ അതിജീവിച്ചുകൊണ്ടുള്ള ഈ ഓട്ടത്തില്‍ നമ്മള്‍ ജീവിതമെന്തെന്ന് അറിയുന്നു.

സ്വര്‍ണ്ണം

 
ഏതാണ് സ്വര്‍ണ്ണം
കവിതവിടരും കണ്ണുകളോ?
നിന്‍റെ കവിളുകളോ?
മുല്ലപ്പൂപോലുള്ള
പല്ലുകള്‍ ഒളിക്കുന്ന
നിന്‍റെ ചൂണ്ടുകളോ?
കാതില്‍ കുലുങ്ങുന്ന
കുടക്കടുക്കനോ?
നെഞ്ചില്‍ നിറയുന്ന
സ്വര്‍ണ്ണപൂവ്മാലയോ?
മേനിമറക്കും സ്വര്‍ണ്ണ
കസവുള്ള സാരിയോ?
ഏതാണ് സ്വര്‍ണ്ണം?
സ്വര്‍ണ്ണനിറമുള്ള
സുന്ദരി , നീ തന്നെ
നീ തന്നെ സ്വര്‍ണ്ണം!

തീ

ഏതന്‍ തോട്ടത്തില്‍ തീ.
ആ വാര്‍ത്ത കാട്ടുതീ
പോലെ പടര്‍ന്ന്.
ആരോ ചോദിച്ചു.
എന്താ നായരെ
വീടിന് തീ പിടിച്ചുവോ?
എന്റെ അല്ല.
എല്ലാം കത്തിതീര്‍നൂവോ?
എന്റെ അല്ല.
അടുത്ത വീട്ടിലാ.

അടുത്തുവരെ വന്ന
തീ നായരെ തൊടാതെ
പോയതാണോ?
എന്നുവേണം വിചാരിക്കാന്‍.

നാല് വീട് തുറക്കുന്ന
ലോബിയില്‍ നടുവില്‍
ലിഫ്റ്റ് ആണ്.
രണ്ടു വീട് ഒരു വശം
പിന്നെ രണ്ടു വീട്മറുവശം.
കഴിഞ്ഞ ഞായറാഴ്ച
ആരുമില്ലാത്ത വീട്ടില്‍
വിരുന്നുവന്നു അഗ്നി.

രാത്രി പത്തുമണിക്കു
കിടക്കാന്‍ നേരത്ത്
പുകമണം എവിടന്നാണ്
നോക്കിയപ്പോള്‍ ലോബി
മുഴുവന്‍ പുക.

അടുത്ത വീട്
തുറക്കാന്‍ ശ്രമിക്കുന്ന
നാലുപേര്‍ പറഞ്ഞു തീ.
അന്നേരം ചങ്കില്‍
തീ പിടിച്ചു.
മരണം നേര്‍ക്കുനേര്‍.

വാതില്‍ തുറക്കാനാവില്ല
അത്ര പുക, തീയിന്‍റെ ചൂട്
കണ്ണില്‍ കയറുന്ന പുക.
ലോബിയിലൂടെ താഴെ
പോകാനാകില്ല.
അഞ്ചാംനിലയില്‍ നിന്ന്‍
താഴെ എത്താനായി
കറന്‍റില്ല, ലിഫ്റ്റില്ല.

പുകയില്‍ നിറഞ്ഞ വഴി
നീണ്ടപടികള്‍ ഇറങ്ങാന്‍
വഴിയില്ലാതെ
ചെറിയ പരാതികളും
പിണക്കങ്ങളും
മറന്നു ഭാര്യ പറഞ്ഞു
ഇനിയും പറയാന്‍
കഴിഞ്ഞെന്നുവരില്ല
അതിനാല്‍ പറയുകയാ
നിങ്ങളെ എനിക്കു
ജീവനെക്കാള്‍
ഇഷ്ടമാണ്.
തീയിലാണെന്കിലും
ഞാനും അവളെ
കെട്ടിപ്പിടിച്ചു പറഞ്ഞു
എനിക്കും നിന്നെ
ജീവനെക്കാള്‍
ഇഷ്ടമാണ്.

മരണം
ഒരു തീഗോളമായി
വാതിലിനപ്പുറം
കാത്തുനിന്നു.
താഴെ ആളുകള്‍
കൂടി മുകളിലേക്കു
നോക്കി നിന്നു.

അവള്‍ ഒരു നനഞ്ഞ
തുണികൊണ്ട് മുഖം
മറിച്ച് പറഞ്ഞു
വേണമെങ്കില്‍ ഒരു
തുണി നനച്ച് മുഖം
മറിച്ച് എന്റെ കൂടെ
കോണിപ്പടികള്‍ ഇറങ്ങി
ജീവിതത്തിലേക്ക് വരു.

വര്‍ഷങ്ങള്‍ക്ക് മുമ്പ്
തീയും പുകയുമ്മില്ലാതെ
ആ കൈപിടിച്ചു
ജീവിക്കാനിറങ്ങിയ
പോലെ മരണത്തിലും
ഒരുമിക്കാന്‍ ഞങ്ങള്‍
കൈ പിടിച്ചു പുകയിലൂടെ
തീയെത്താത്ത പടികളിലൂടെ
ജീവിതത്തിലേക്ക് ഇറങ്ങി.

Yelekar

Apte called me
Sir, Yerekar died.
What happened?
Death calls people
in different ways.
How he was called?

 

Death didn’t call him.
He called death.
When the rainbow
appeared in the horizon
someone saw him
driving towards the lake.

 

Lake remained calm.
Key of his car
remained in the car.
His footwear was kept
just outside the car.

 

Footsteps were not visible
in the flooded ground.
His body lied
in the muddy shores
of the lake.
The frozen smile
on his face asked
many questions.

 

He was sad
for so many days
He limped through
the unruly world
with his polio affected legs
and all pains in his heart.

 

Don’t know that pain,
due to which he called death.
He limped into the lake
by pulling his leg
for that last time.
He left without waiting
for his fifteen months
salary arrears.